കൂടല്‍ ജംഗ്ഷനില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടലില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പത്തനാപുരം സ്വദേശികളായ സുനീഷ് (39), സുമേഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. ഇവരുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടല്‍ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് സംസ്ഥാന പാതയിലെ വകയാറില്‍ കാറും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് പ്രമാടം പി.എച്ച്.സി. യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആമിന ബീവി മരണപ്പെടുന്നത്. സംസ്ഥാന പാതയിലെ കോന്നി റീച്ചില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുമ്പോഴും അപകടങ്ങള്‍ കുറയ്ക്കുവാന്‍ ആവശ്യമായ യാതൊരു നടപടികളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ രണ്ട് മാസം മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ വര്‍ഷവും സീസണ്‍ സമയത്ത് സംസ്ഥാന പാതയിലെ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നത് പതിവാണ്. ഇതര സംസ്ഥാന വാഹനങ്ങള്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് കടന്നുപോകുന്നതും എല്ലാ വര്‍ഷവും വാഹനാപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് ഇടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2 കോടി 60 ലക്ഷം...

0
ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷൻ്റെ ബസ് ഇടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന...

സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വി...

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത്...

നസീഹാ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗവും മെഡിക്കൽ ഉപകരണങ്ങളുടെ സ്വീകരണവും നടന്നു ​

0
പത്തനംതിട്ട : നസീഹാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 13 മത് വാർഷിക പൊതുയോഗവും...

കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടന്നു

0
പന്തളം : കുട്ടികളിലെയും മുതിർന്നവരിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തടയുന്നതിനായി...