പത്തനംതിട്ട : നസീഹാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 13 മത് വാർഷിക പൊതുയോഗവും ദാതാക്കളിൽ നിന്ന് ലഭിച്ച മെഡിക്കൽ ഉപകരണങ്ങളുടെ ഔപചാരിക സ്വീകരണവും അഡ്വ.അബിൻ വർക്കി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എച്ച്.ഷാജഹാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഷുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. പൊതുജനങ്ങൾക്കായുള്ള കുടിവെള്ള യൂണിറ്റിന്റെ ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ‘ഇഹ്‌സാൻ ചാരിറ്റീസ് കോന്നി’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റിയാസ് മുരുപ്പിൽ, അനസ് അഹമ്മദ്, പി.കെ.അനീഷ്, ഹാജി മുഹമ്മദ് ഹനീഫ്, ഡോ.വഹീദ റഹ്മാൻ, നഹാസ് പത്തനംതിട്ട, മുഹമ്മദ് ഇസാ, അബ്ദുൽ കലാം, ഷമീം എസ്.മെഹബൂബ്, സലാം കുട്ടി, ബിലാൽ തുടങ്ങിയവർ സംസാരിച്ചു.
പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റിന് പുതിയ വനിത യൂണിറ്റ് രൂപീകരിച്ചു. റജീന അൻസാരി, നെസിമ യൂസുഫ് എന്നിവരെ കൺവീനർമാരായി തിരഞ്ഞെടുത്തു. വയോജനങ്ങൾക്കായി ‘എല്‍ഡര്‍ലി ലിവിംഗ് കമ്യൂണിറ്റി’ പദ്ധതി ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ 13 വർഷമായി പത്തനംതിട്ട കേന്ദ്രീകരിച്ച് നിർധനരായ രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ചികിത്സ ധനസഹായം, ആംബുലൻസ് സേവനം എന്നിവ ട്രസ്റ്റ് നൽകിവരുന്നുണ്ട്.































