കോട്ടയം: ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഒളശ്ശ കാനാപ്പള്ളിയില്‍ ഷാനുവാണ് (19) മരിച്ചത്. ഒളശ്ശ ഹൈസ്കൂള്‍ ജംഗ്ഷന്‍ സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. കുടയംപടി ഭാഗത്തേക്ക് പോവുകയായിരുന്ന ഷാനു സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചാണ് ഷാനു വീണത്. അപകടത്തിനിടയാക്കിയ കാറില്‍ തന്നെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
RECENT NEWS
Advertisment