തൃശൂരിൽ ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് അപകടത്തിന് പിന്നാലെ തീപിടിച്ചു. മലപ്പുറം താനാളൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് എടമുട്ടത്ത് വെച്ച് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ കാറിന്റെ മുന്‍വശത്ത് തീപിടിക്കുകയായിരുന്നു.

കാറിലും ട്രക്കിലുമുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. നാട്ടിക അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഏറെ സമയം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...