ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ വഴിതെറ്റി തോട്ടിലേക്ക് വീണു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ വഴിതെറ്റിയെത്തിയ ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് വീണു. വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടകം പാറേച്ചാല്‍ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവര്‍ ഗൂഗിള്‍ മാപ്പില്‍ കാണിച്ച വഴിയിലൂടെയാണ് കാര്‍ ഓടിച്ചിരുന്നത്. ഇതിനിടെ ലൊക്കേഷന്‍ തെറ്റിയ ഇവര്‍ പാറേച്ചാല്‍ ബൈപ്പാസില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കാര്‍ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിഞ്ഞു.

തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മഴപെയ്ത് വെള്ളം നിറഞ്ഞുകിടന്ന തോട്ടിലൂടെ ഒഴുകി നീങ്ങിയ കാറില്‍ നിന്നും അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപെട്ടത്. തിരുവല്ല സ്വദേശിയായ ഡോക്ടര്‍ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, കാര്‍ ഓടിച്ചിരുന്ന ബന്ധു, ഡോക്ടറുടെ മാതാവ് എന്നിവരാണ് അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്നത്.

കാര്‍ അപകടത്തില്‍പ്പെട്ട ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി. പ്രദേശവാസികള്‍ ചേര്‍ന്ന് വടം ഉപയോഗിച്ച്‌ വലിച്ചാണ് തോട്ടില്‍ വീണ കാറിനുള്ളില്‍ നിന്നും നാലു പേരെയും രക്ഷപെടുത്തി കരയിലെത്തിച്ചത് തുടര്‍ന്നു ഇവരെ സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പോലീസ് സംഘവും, അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...