വൈറ്റില പാലത്തിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വൈറ്റില പാലത്തിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. പാലാരിവട്ടം ഭാഗത്തേക്കുള്ള പാലത്തിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗതകുരുക്ക്. പരസ്പരം മത്സരിച്ച് ഓടിയ രണ്ടു കാറുകളിൽ ഒന്നാണ് അപകടം ഉണ്ടാക്കിയത്. കുണ്ടന്നൂർ മുതൽ കാറുകൾ മത്സരം നടത്തുകയാണെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിനിടയാക്കിയ രണ്ടു കാറുകളും വൈറ്റില മേൽപാലത്തിൽ വെച്ച് മുന്നോട്ട് കയറിപോകാൻ ശ്രമിക്കുകയും ഗ്യാപ്പ് കിട്ടാത്തതിനെത്തുടർന്ന് അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. KL 39 V 2025 എന്ന കാറാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന് ഇത്ര നേരമായിട്ടും പാലാരിവട്ടം പോലീസിനോ തൊട്ടടുത്തുള്ള മരട് പോലീസിനോ ഇതുവരെ സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....