ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാലുമരണം

For full experience, Download our mobile application:
Get it on Google Play

റായ്പൂര്‍: ഛത്തീസ്ഗഢിലെ ജയ്ഷ്പുര്‍ നഗറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാലുമരണം. 16 പേരുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പാതല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. പാതല്‍ഗാവോണിലെ റായ്ഗഢ് റോഡിലാണ് സംഭവം.

സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബബ്ലു വിശ്വകര്‍മ, ശിശുപാല്‍ സാഹു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണെന്നാണ് പോലീസ് പറയുന്നത്.

ദുര്‍ഗാ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ ആളുകള്‍ കൂട്ടമായി പോകുന്നതിനിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. അപകടത്തില്‍ ക്ഷുഭിതരായ പ്രദേശവാസികള്‍ കാര്‍ അടിച്ചുതകര്‍ത്ത് തീവെച്ചു. വാഹനമോടിച്ച ഡ്രൈവറെ നാട്ടുകാര്‍ മര്‍ദിച്ചു. വാഹനത്തില്‍ നിന്ന് കഞ്ചാവ് കെട്ടുകള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. ജനക്കൂട്ടത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...