കാറിന്‍റെ ബോണറ്റിൽ കുടുങ്ങിയ വയോധികനെ വലിച്ചിഴച്ചു കൊണ്ടുപോയത് എട്ടുകിലോമീറ്റർ ; 70കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാട്ന : കാറിന്‍റെ ബോണറ്റിൽ കുടുങ്ങിയ വയോധികനെ വലിച്ചിഴച്ചു കൊണ്ടുപോയത് എട്ടുകിലോമീറ്റർ. കിഴക്കൻ ചമ്പാരൻ ജില്ലയിലെ ദേശീയപാത 27ലാണ് സംഭവം. ബോണറ്റിൽ കുടുങ്ങിയ ശങ്കർ ചൗധുർ എന്നയാൾ മരിച്ചു. സൈക്കിൾ യാത്രികനായ ശങ്കർ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗോപാൽഗഞ്ച് ടൗണിൽ നിന്നും അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ബോണറ്റിൽ വീണ ശങ്കർ ഉടൻതന്നെ വൈപ്പറിൽ പിടിച്ചു നിലവിളിച്ചെങ്കിലും കാർ ഡ്രൈവർ വാഹനം നിർത്താൻ തയാറായില്ല. ശങ്കറിനെയും കൊണ്ട് എട്ട് കിലോമീറ്റർ കാർ നിർത്താതെ പോയി. ആളുകൾ പിന്തുടരുന്നത് കണ്ടതോടെ കാർ കദം ചൗക്കിനുസമീപം നിർത്തി. ശങ്കർ നിലത്തുവീഴുകയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ചെയ്തു. പോലീസ് കാർ കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവറും കാറിലുണ്ടായിരുന്നവരും ഓടിരക്ഷപെട്ടു. ഒരു ഡോക്ടറുടേതാണ് കാര്‍ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...