കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : ദ്വിദിന ശില്‍പ്പശാലയ്ക്ക് ഏപ്രില്‍ 1ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ബണ്‍ ന്യൂട്രല്‍ (കാര്‍ബണ്‍ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍വഹണ രൂപരേഖ തയ്യാറാക്കാന്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 1, 2 തീയതികളില്‍ കോവളം കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലാണ് ശില്‍പ്പശാല. തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. മുന്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ ചടങ്ങിന് അധ്യക്ഷത വഹിക്കും.

കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കാര്‍ഷിക സര്‍വകലാശാല, സമുദ്ര പഠന സര്‍വകലാശാല, കേരള വെറ്ററിനറി സര്‍വകലാശാല, മറ്റു സര്‍വകലാശാലകളിലെ പരിസ്ഥിതി വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കൃഷി വകുപ്പ്, വനം വകുപ്പ്, വന ഗവേഷണ കേന്ദ്രം, മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, കെ.എസ്.ആര്‍.ടി.സി. തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വിദഗ്ധരും പ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...