ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു. അഡ്വ. കെ യു ജനീഷ്കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇ സി ജി , ഇക്കോ, റ്റി എം റ്റി ലാബുകളുടെ ഉദ്ഘാടനം കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആനി സാബു നിർവ്വഹിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ് പാപ്പച്ചൻ, ലൈഫ് ലൈൻ ഡയറക്ടർ ഡെയിസി പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റെർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. സാജൻ അഹമ്മദ്ഇ സഡ്, സീനിയർ കാർഡിയാക് തൊറാസിക് സർജൻ ഡോ.എസ്. രാജഗോപാൽ, സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത്, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി.വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ മേഘ.എം.പിള്ള തുടങ്ങിയവർ സംസാരിച്ചു.

തുടക്കത്തിൽ എല്ലാ ബുധനാഴ്ച ദിവസങ്ങളിലുമാണ് കാർഡിയോളജി വിഭാഗം കോന്നി ക്ലിനിക്കിൽ പ്രവർത്തിക്കുക. സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത് നേതൃത്വം വഹിക്കും. 2025 ജനുവരി 10 വരെ കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. ഇ സി ജി , ക്കോ, റ്റി എം റ്റി എന്നിവ പ്രസ്തുത കാലയളവിൽ 50% നിരക്കിലായിരിക്കും. തുടർ ചികിത്സയായ ആഞ്ജിയോഗ്രാമോ, ആൻജിയോപ്ലാസ്റ്റിയോ മറ്റു വിദഗ്ധ ചികിത്സയോ വേണ്ടി വരുന്ന പക്ഷം ആയതു അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഹാർട്ട് ഇന്സ്ടിട്യൂട്ടിൽ ലഭ്യമാക്കുന്നതാണ്. രോഗിയെ ലൈഫ് ലൈനിൽ എത്തിക്കുന്നതിന് ആംബുലൻസ് സൗകര്യം ക്ലിനിക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ലൈഫ് ലൈൻ ആശുപത്രിയിൽ 2023 ഡിസംബർ ഒടുവിൽ ആരംഭിച്ച ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഹൃദയ ചികിത്സാരംഗത്തു വലിയ കുതിപ്പാണ് നടത്തിയിട്ടുള്ളത്.

ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളുള്ള ഹാർട്ട് ഇന്സ്ടിട്യൂട്ടിൽ ഇതിനോടകം അപൂർവ്വ മായിട്ടുള്ള അനവധി ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റെ ചുരുക്കം മാറ്റുന്നതിനായുള്ള ടാവർ (TAVR – Trans Catheter Aortic Valve Replacement) ചികിത്സ, കീ ഹോൾ വഴിയുള്ള ബൈപാസ് സര്ജറി, ഹൃദയത്തിലെ രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകളെ നീക്കം ചെയ്യുവാനുള്ള ആന്ജിയോപ്ലാസ്റ്റിയിലെ നൂതന ചികിത്സ, ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യയായ NIRS (Near Infra Red Spectroscopy) ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റി, ലേസർ ആൻജിയോപ്ലാസ്റ്റി തുടങ്ങിയവയിൽ വിജയം വരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആറുമാസമായി കോന്നിയിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ക്ലിനിക്കിൽ ഗൈനെക്കോളജി, വന്ധ്യതാചികിത്സ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, പൾമോനോളജി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളുടെ സേവനം ഇതിനകം ലഭ്യമാണ്. കോന്നി ക്ലിനിക് ഫോൺ നമ്പർ 0468-2343333, 9188922869.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...