പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വനിതകൾക്കായി “Care for Cancer Cure” ക്യാമ്പിന് നാളെ തുടക്കം : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാർലമെന്റ് മണ്ഡലത്തിലെ വനിതകൾക്കായി “ Care for Cancer Cure” ക്യാമ്പിന് നാളെ തുടക്കം കുറിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. പത്തനംതിട്ടയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ആന്റോ ആന്റണി എംപി രൂപീകരിച്ച എംപവർ പത്തനംതിട്ടയും മുത്തൂറ്റ് ക്യാൻസർ സെന്ററും സംയുക്തമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം അതിഥി രവി ഉദ്ഘാടനം ചെയ്യും. അശ്വതി അഭിലാഷ് മുഖ്യാതിഥി ആയിരിക്കും.

ഫെബ്രുവരി 28ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുമെങ്കിലും മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസക്കാലം പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും സൗജന്യമായി രോഗനിർണയം നടത്താവുന്നതും രോഗം നിർണ്ണയിക്കപ്പെടുന്നവർക്ക് സൗജന്യ തുടർ ചികിത്സ ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതി. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് മൊബൈൽ യൂണിറ്റുകൾ വഴി രോഗനിർണയം ഉറപ്പുവരുത്തുവാനുള്ള സംവിധാനവും സ്വീകരിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം സ്ത്രീകൾ ബ്രെസ്റ്റ് കാൻസർ എന്ന മാരകരോഗത്താൽ ബുദ്ധിമുട്ടുന്നുണ്ട്. ഈ രോഗത്തോടും അതിന്റെ വെല്ലുവിളികളോടു പോരാടുന്നവരും അതിനു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്നവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്.

എന്നാൽ കൃത്യമായ പരിശോധനകളിലൂടെയും ചിട്ടയോടെയുള്ള ചികിത്സയിലൂടെയും കൃത്യമായ ബോധവൽക്കരണത്തിലൂടെയും ഈ രോഗത്തെ നമുക്ക് ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. ഈ രോഗത്തെ വിജയകരമായി അതിജീവിച്ച നിരവധി വനിതകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. “Care for Cancer Cure” എന്ന ഈ പദ്ധതിയുടെ ലക്ഷ്യം സൗജന്യ പരിശോധനകളിലൂടെ രോഗസാധ്യത കണ്ടെത്തുകയും രോഗം സ്ഥിരീകരിച്ചാൽ അർഹരായവർക്ക്‌ തുടർ ചികിത്സയുൾപ്പെടെ സകലഅനുബന്ധ കാര്യങ്ങളും സൗജന്യമായി നൽകുന്നതാണ്. ഈ പദ്ധതിയിലൂടെ നമ്മുടെ പാർലമെന്റ് മണ്ഡലത്തിലെ സ്ത്രീകൾക്ക് ഈ മാരകരോഗത്തെ നേരിടാൻ കരുത്തും ധൈര്യവും നൽകാൻ നമുക്ക് സാധിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...