വെളിയം മാവിള ജംഗ്‌ഷന് സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : വെളിയം മാവിള ജങ്ഷന് സമീപം രണ്ട് മാരുതി കാറുകളും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു. സംഭവം. കൊട്ടാരക്കര ഭാഗത്ത് നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ മാവിള വളവില്‍വെച്ച്‌ എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഇടിച്ച്‌ തെറിപ്പിച്ച ശേഷം മറ്റൊരു മാരുതി കാറില്‍ ഇടിക്കുകയായിരുന്നു.

സാരമായിപരിക്കേറ്റ ബൈക്ക് യാത്രികനായ പളളിമണ്‍, പ്രണവത്തില്‍ പ്രദീപ് ( 41) നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയിലുള്ള ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനായ പ്രദീപ് ജോലിക്കായി ഇടുക്കിയിലേക്ക് ബൈക്കില്‍പോകുന്ന വഴിക്ക് മരുതമണ്‍പള്ളി സ്വദേശിയായ ഷാജി എന്നയാള്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വെളിയം ഓടനാവട്ടം റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൂയപ്പള്ളി എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...