Monday, April 8, 2024 4:08 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ; ഓണ്‍ലൈന്‍ പരിശീലനം വെള്ളിയാഴ്ച
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 24) രാവിലെ 11 മുതല്‍  “പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വെള്ളിയാഴ്ച രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04762698550.

Lok Sabha Elections 2024 - Kerala

ലാറ്ററല്‍ എന്‍ട്രി – കൗണ്‍സിലിംഗ് മുഖേന അഡ്മിഷന്‍
പോളിടെക്നിക് ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടുള്ള പ്രവേശനം സെപ്റ്റംബര്‍ 28ന് വെണ്ണിക്കുളം എം.വി.ജി.എം ഗവ. പോളിടെക്നിക്കില്‍ കൗണ്‍സിലിംഗ് മുഖേന നടത്തും. താഴെ പറയുന്ന പ്രകാരം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി (ടി.സി വാങ്ങിയിട്ടില്ലാത്തവര്‍ പിന്നീട് ഹാജരാക്കിയാല്‍ മതിയാകും) രക്ഷകര്‍ത്താവിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് എത്തിച്ചേരണം. രജിസ്ട്രേഷന്‍ സമയം രാവിലെ 9 മുതല്‍ 11 മണി വരെ മാത്രം. പ്ലസ്ടു / വിഎച്എസ്ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. 1. ജനറല്‍ വിഭാഗത്തില്‍പ്പെട്ട 1 മുതല്‍ 59 വരെയുള്ള റാങ്കുകാര്‍. 2.ഈഴവ – 1 മുതല്‍ 20 വരെയുള്ള റാങ്കുകാര്‍. 3.മുസ്ലീം- 1 മുതല്‍ 70 വരെയുള്ള റാങ്കുകാര്‍. 4.ലാറ്റിന്‍ കാത്തലിക്ക് 1 മുതല്‍ 320 വരെയുള്ള റാങ്കുകാര്‍. 5.പിന്നോക്ക ഹിന്ദു വിഭാഗം- 1 മുതല്‍ 70 വരെയുള്ള റാങ്കുകാര്‍. 6. പട്ടികജാതി വിഭാഗം- 1 മുതല്‍ 185 വരെയുള്ള റാങ്കുകാര്‍.

ഐടിഐ / കെജിസിഇ ക്വോട്ടയില്‍ അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താഴെ പറയുന്നവര്‍.
ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് : 1 മുതല്‍ 50 വരെയുള്ള റാങ്കുകാര്‍. സിവില്‍ എന്‍ജിനീയറിങ്: 1 മുതല്‍ 22 വരെയുള്ള റാങ്കുകാര്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് : റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും.

കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്‌ക്കേണ്ടതാണ്. പി.ടി.എഫണ്ട് 1000 രൂപ ക്യാഷ് ആയി നല്‍കണം. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി വിഭാഗത്തില്‍ പെടാത്ത എല്ലാവരും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസായ 10,000 രൂപ കൂടി അടയ്ക്കണം.

സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യ നീതി വകുപ്പ് നല്‍കി വരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2021 ന് നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അവാര്‍ഡ് സംബന്ധിച്ച വിശദ വിവരങ്ങള്‍, അപേക്ഷ ഉള്‍പ്പെടെ സാമൂഹ്യ നീതി വകുപ്പിന്റെ വെബ് സൈറ്റായ swd.kerala.gov.in ലും ജില്ലാ സാമൂഹ്യ നീതി ഓഫീസിലും ലഭിക്കും. ഫോണ്‍: 0468 2325168.

സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ എന്നീ ബിരുദ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ് വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍. 9446302066, 0468 2224785.

ജലസേചന സംവിധാനങ്ങള്‍ സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം
നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ്‌വൈ) 2021-22 പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ഈ പദ്ധതിയിലൂടെ ഡ്രിപ്പ്, സിംഗ്‌ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു.

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയമായ തുകയുടെ 80 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിന് കര്‍ഷകരുടെ ആധാര്‍, മൊബൈല്‍ നമ്പര്‍, കൃഷി ഭൂമി, വിളകള്‍, ബാങ്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമാണ്. അപേക്ഷയുടെ പകര്‍പ്പ് ജില്ലയിലെ കൃഷി ഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ, അടുത്തുള്ള കൃഷിഭവനുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടാം. ഫോണ്‍: 8281211692, 9447013900

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1) റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1 ) ഡറക്ട് റിക്രൂട്ട്‌മെന്റ് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പ.372/15) തസ്തികയിലേക്ക് 9940-16580/ രൂപ ശമ്പള നിരക്കില്‍ 20/02/2018 തീയതിയില്‍ നിലവില്‍ വന്ന 140/18/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 04/08/2021 അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധിയും അധിക കാലാവധിയും പൂര്‍ത്തിയായതിനെതുടര്‍ന്ന് 05/08/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍.414/16) തസ്തികയിലേക്ക് 19000-43600 രൂപ ശമ്പള നിരക്കില്‍ 02/04/2018 തീയതിയില്‍ നിലവില്‍ വന്ന 27118/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 04/08/2021 അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധിയും അധിക കാലാവധിയും പൂര്‍ത്തിയായതിനെതുടര്‍ന്ന് 05/08/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പര്‍ 533/15) തസ്തികയിലേക്ക് 9190-15780/ രൂപ ശമ്പള നിരക്കില്‍ 08/03/2018 തീയതിയില്‍ നിലവില്‍ വന്ന 195/2018/എസ്എസ് 2 നമ്പര്‍ റാങ്ക് പട്ടിക 04/08/2021 അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധിയും അധിക കാലാവധിയും പൂര്‍ത്തിയായതിനെ തുടര്‍ന്ന് 05/08/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഹാന്റ്‌ലൂം & ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സ് പ്രവേശന കൗണ്‍സലിങ്ങ് 25ന്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂരില്‍ നടത്തുന്ന ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിലേക്കുള്ള 2021-22 അക്കാദമിക് വര്‍ഷത്തെ പ്രവേശന കൗണ്‍സലിങ്ങ് ഈ മാസം 25 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0497 2835390.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമ്പലപ്പുഴയിലെ വാഹനാപകടം ; ചികിത്സയിലായിരുന്ന യുവതിയും മരിച്ചു

0
ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു....

യുഡിഎഫ് മന്ദമരുതി മേഖലാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു

0
പത്തനംതിട്ട : യുഡിഎഫ് മന്ദമരുതി മേഖലാ കമ്മിറ്റി ഓഫീസ് കെപിസിസി സെക്രട്ടറി...

ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പൻ തിരക്കും വരുമാനവും

0
തൃശൂർ: വേനലവധിക്കാലത്തെ ആദ്യ ഞായറാഴ്ചയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പൻ തിരക്കും വരുമാനവും....

ശസ്ത്രക്രിയ കഴിഞ്ഞ എട്ട് പേർക്ക് പ്രശ്നങ്ങൾ ; ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ സീൽ ചെയ്ത്...

0
മധ്യപ്രദേശ് : തിമിര ശസ്ത്രക്രിയക്ക് ശേഷം എട്ട് പേർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതിനെ...