ഐപിഎല്ലില്‍ വീണ്ടും കോവിഡ് ; ഹൈദരാബാദ് താരം ടി. നടരാജന്‍ പോസിറ്റീവ്

0
Advertisement

ദുബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) വീണ്ടും കോവിഡ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ടി. നടരാജന് കോവിഡ് സ്ഥിരീകരിച്ചു. നടരാജന്​ കോവിഡ്​ പോസിറ്റീവ്​ സ്​ഥിരീകരിച്ചെങ്കിലും ഇന്നത്തെ മത്സരം മുടങ്ങില്ലെന്ന്​ അധികൃതര്‍ വ്യക്​തമാക്കി. ബുധനാഴ്​ച രാത്രി 7.30ന്​ ദുബൈ സ്​റ്റേഡിയത്തില്‍ ​ഡല്‍ഹി ക്യാപ്പിറ്റലുമായാണ്​ മത്സരം.

Advertisement

നടരാജന്​ പോസിറ്റീവാണെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ല. നടരാജനുമായി ഒരു താരത്തിന് അടക്കം ആറ് പേര്‍ക്കാണ് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നത്. ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍, ഹൈദരാബാദ് ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന വന്നന്‍, ലോജിസ്റ്റിക്സ് മാനേജര്‍ തുഷാര്‍ ഖേദ്കര്‍, നെറ്റ് ബോളര്‍ പെരിയസ്വാമി ഗണേശന്‍ എന്നവരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആറ് പേരെയും ഐസൊലേഷനില്‍ പ്രവേശിച്ചു. ഇവര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവരെയെല്ലാം ​ബുധനാഴ്​ച രാവിലെ കോവിഡ്​ പരിശോധന നടത്തിയെങ്കിലും എല്ലാവരും നെഗറ്റീവാണ്​.

 

Previous articleപുതുതായി നിർമ്മിച്ച പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 25 ന് മുഖ്യമന്ത്രി നിർവ്വഹിക്കും
Next articleവെളിയം മാവിള ജംഗ്‌ഷന് സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്