മേക്കപ്പ് ആർട്ടിസ്റ്റ് അനീസിനെതിരെ വീണ്ടും കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും കേസ്. പീഡനശ്രമത്തിനാണ് പോലീസ് കേസെടുത്തത്. അനീസിനെതിരായ കേസുകളുടെ എണ്ണം നാലായി. കൊച്ചിയിൽ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഇന്നലെ ഒരു യുവതി കൂടി പോലീസിൽ പീഡന പരാതി നൽകിയിരുന്നു. വിവാഹ ആവശ്യത്തിന് മേക്കപ്പ് ചെയ്യാൻ എത്തിയപ്പോൾ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇത് സംബന്ധിച്ച പരാതി കൈമാറിയിട്ടുണ്ട്.

അതിനിടെ ഒളിവിൽ കഴിയുന്ന അനീസ് അൻസാരിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളിൽ പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പ്രത്യേക പോലീസ് സംഘമാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അൻസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിച്ചിരുന്നു. എന്നാൽ രാജ്യം വിട്ടുപോയിട്ടില്ലെന്ന് കൊച്ചി ഡിസിപി പ്രതികരിച്ചു. കൂടുതൽ സ്ത്രീകൾ സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. 2014 മുതൽ അനീസ് അൻസാരി മേക്കപ്പ് സ്റ്റുഡിയോയിൽ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...