പട്ടാപ്പകല്‍ പെണ്‍കുട്ടിക്കും സ്ത്രീയ്ക്കും എതിരെ ലൈംഗികാതിക്രമം ; 15 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പെൺകുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്‍കുട്ടിയേയും സ്ത്രീയേയുമാണ് പട്ടാപ്പകല്‍ അപമാനിച്ചത്. പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്ന യുവാക്കള്‍ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വെച്ച് അതിക്രമം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല പകരം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുനുള്ള തിക്കും തിരക്കും സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ദൃശ്യമാണ്.

മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്സ്തവുമായ ഉത്സവമാണ് ഭഗോരിയ. വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം ആരംഭിച്ചത്. കനത്ത പോലീസ് സുരക്ഷയ്ക്കിടയിലും സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് സംഭവത്തില്‍ കേസ് എടുത്തത്. ആദിവാസി സ്‌ത്രീകൾക്കെതിരെയാണ് അതിക്രമം നടന്നത്. ഭിലാല ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന മധ്യപ്രദേശിലെ അലിരാജ്പൂര്‍ മേഖലയിലാണ് പട്ടാപ്പകല്‍ ആദിവാസി പെണ്‍കുട്ടിക്കും സ്ത്രീക്കും അതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടിയെ നേരിട്ട് അക്രമിച്ചവരില്‍ അഞ്ച് പേര്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ശനിയാഴ്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് പോലീസ് വിശദമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...