ലൈസൻസില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ലൈസൻസില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ കേസ്. പള്ളാത്തുരുത്തിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന തിരുവനന്തപുരത്തു നിന്നും വന്ന ഗുഡ്സ് വാഹനം പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ ഡ്രൈവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ദൂരം ഓടിച്ചു വന്നതെന്നും ഈ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഇല്ലെന്നും കണ്ടെത്തി. പരിശോധനയിൽ അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് പൈപ്പുകളും മറ്റു സാമഗ്രികളും കണ്ടെത്തി.

കെഎൽ 01 ct 2740 എന്ന രജിസ്ട്രേഷൻ നമ്പറോടുകൂടിയ വാഹനത്തിൽ കൊച്ചി മറൈൻ ഡ്രൈവിലേക്ക് എക്സിബിഷൻ നടത്തുന്നതിനായുള്ള സാമഗ്രികൾ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ബൈജു എസ് എൽ ആണ് വാഹനത്തിന്റെ ഉടമ. കാര്യവട്ടം സ്വദേശി രഞ്ജിത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന് 34250 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനകളിൽ 22 കേസുകളിൽ നിന്നായി 99600 രൂപ പിഴയും ഈടാക്കി. മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പി വി ബിജുവും ഡ്രൈവർ ടോജോ തോമസുംആണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....