ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചുവെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ച കര്‍മ ന്യൂസ് ചാനലിനെതിരെ കേസ്‌

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചുവെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ പോലീസില്‍ പരാതി. കര്‍മ ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കോയമ്പത്തൂരിലെ കോളജ് പരാതി നല്‍കിയത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചാനല്‍ പുറത്തുവിട്ടിരുന്നത്. നീലഗിരിയിലെയും കോയമ്പത്തൂരിലെയും കോളജുകളിലെ വിദ്യാര്‍ഥികള്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നു എന്ന പേരിലായിരുന്നു വീഡിയോ. വീഡിയോ വൈറലായതോടെ കോളജിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സ് ആണ് കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നവാഗതര്‍ക്കായി കോളജ് ഹോസ്റ്റലില്‍ ഡിസംബര്‍ ഏഴിന് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഈ ഡിജെ പാര്‍ട്ടിയുടെ വീഡിയോ ആണ് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. രാജ്യവിരുദ്ധ ശക്തികള്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നു എന്ന സൂചന നല്‍കിയായിരുന്നു വീഡിയോ. രാജ്യം മൊത്തം സൈനികരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്ന വേളയിലാണ് മറിച്ചുള്ള പ്രചാരണം നടന്നത്. ഡിസംബര്‍ എട്ടിനാണ് നീലഗിരിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ ദുരന്തമുണ്ടായതും ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ചതും.

ഡിസംബര്‍ ഏഴിന് സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയുടെ വീഡിയോ ആണ് കര്‍മ ന്യൂസ് എന്ന യു ട്യൂബ് ചാനല്‍ തെറ്റായി പ്രചരിപ്പിച്ചതെന്ന് നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സ് ഡയറക്ടര്‍ എ.മുരളീധരന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിനായിരുന്നു അപകടം. ഡിസംബര്‍ ഒമ്പതിന് കോളജില്‍ ദുഃഖാചരണം നടത്തിയിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും മാനേജ്‌മെന്റ് ഭാരവാഹികളും പങ്കെടുക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പി.കെ ദാസ് മുന്‍ വ്യോമസേനാംഗമാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം സ്ഥാപനം തുടങ്ങിയത്. ഇവിടെ ജോലി ചെയ്യുന്ന ഒട്ടേറെ പേര്‍ വിരമിച്ച സൈനികനാണെന്നും എ മുരളീധരന്‍ പറഞ്ഞു. കോയമ്പത്തൂര്‍ പോലീസ് വീഡിയോ സംബന്ധിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തുടര്‍ന്നാണ് കോളജ് അധികൃതര്‍ വിശദീകരണം നല്‍കിയത്. വീഡിയോ വ്യാജമായി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഈ പരാതിയില്‍ കോയമ്പത്തൂര്‍ പോലീസ് അന്വേഷണം തുടങ്ങി. കേരള പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നതെന്ന് കോയമ്പത്തൂര്‍ പോലീസിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...