ഉമർ ഫൈസിക്കെതിരായ കേസ് ; ചോദ്യംചെയ്യലും തുടർനടപടികളും ഉടനുണ്ടാകില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിവാദപരാമർശത്തിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്കെതിരെ എടുത്ത കേസിൽ മെല്ലെ നീങ്ങാൻ പോലീസ്. ചോദ്യം ചെയ്യലും തുടർനടപടികളും ഉടനുണ്ടാകില്ല. തെളിവ് ശേഖരിച്ച ശേഷം നടപടിയെന്നാണ് പോലീസ് വിശദീകരണം. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികളെന്ന് വിളിച്ചതായാരോപിച്ച് വനിത അവകാശപ്രവർത്തക വിപി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്.

തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി ന‌ൽകിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പിന്നീട് നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ വി പി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...