വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രദേശവാസികളായ യുവാക്കൾക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രദേശവാസികളായ യുവാക്കൾക്കെതിരെ കേസ്. യുവാക്കൾ കിരണിന്റെ മൊബൈൽ ഫോൺ അപഹരിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു മർദ്ദനമേറ്റത്. നാല് യുവാക്കളാണ് കിരണിനെ വീട്ടിലെത്തി മർദ്ദിച്ചത്. കിരണിന്റെ വീടിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനപരമായി സംസാരിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു.

യുവാക്കള്‍ വെല്ലുവിളിച്ചതോടെ കിരണ്‍ വീടിന് പുറത്തേയ്ക്ക് വന്നു. ഇതോടെ മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ കിരണിന്റെ മൊബൈല്‍ ഫോണ്‍ അക്രമി സംഘം കവര്‍ന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം ശൂരനാട് പോലീസിൽ പരാതി നൽകി. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.  കിരൺ കുമാർ മോശമായി സംസാരിച്ചതോടെയാണ് അക്രമം നടന്നതെന്നാണ് യുവാക്കൾ പോലീസിനോട് വിശദമാക്കിയിട്ടുള്ളത്. യുവാക്കൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്നും സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...