പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസ് ; പ്രതി അറസ്റ്റില്‍ – സഹോദരന്‍ ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂന്തുറയിൽ വാക്ക് തർക്കത്തിനിടെ യുവതിയെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. സഹോദരൻ നൗഷാദ് ഒളിവിൽ കഴിയുകയാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ആമിനയെ ഇന്നലെയാണ് പ്രതികള്‍ വീട്ടുവളപ്പില്‍ കയറി ആക്രമിച്ചത്. ആമിനയും രോഗിയായ അമ്മയും പൂന്തുറ സ്റ്റേഷൻ പരിധിയിലെ മണക്കാട് എംഎഎ റോഡിലാണ് താമസിക്കുന്നത്. ഇവരുടെ വീടിന്‍റെ മുകളിലെ നിലയിൽ നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാർ വാടക്ക് താമസിക്കുകയാണ്.

വാടക്കാരും അയൽവാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതർക്കം തുടങ്ങുന്നത്. തുടര്‍ന്ന് അയൽക്കാർ പെട്ടെന്ന് ആമിനിയെ തള്ളിയിടുകയും തുടര്‍ന്ന് മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയുമായിരുന്നു. നിലത്തുവീണ പെണ്‍കുട്ടിയെ അവിടെയിട്ടും പ്രതികള്‍ മർദ്ദിച്ചു. ചികിത്സയ്ക്ക് ശേഷം ആമിന പൂന്തുറ പോലീസിൽ പരാതി നൽകി. ഇതിന് മുമ്പും അയൽവാസികളിൽ നിന്നും പെണ്‍കുട്ടിക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...