നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന് മെഡിക്കല്‍ കോളേജില്‍ സ്വാബ് പരിശോധന നടത്തിയില്ലെന്ന് റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിപ സ്ഥിരീകരിച്ച്‌ മരിച്ച ചാത്തമംഗലം പാഴൂരിലെ 12 വയസ്സുകാരന് മെഡിക്കല്‍ കോളേജില്‍ സ്വാബ് പരിശോധന നടത്തിയില്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് നിപ സംശയത്തെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചതും രോഗം സ്ഥിരീകരിച്ചതും. ഓഗസ്റ്റ് 31-ന് ഉച്ചയോടെയാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ മൊബൈല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഐ.സി.യു കിട്ടാത്തതിനാല്‍ ഒന്നിന് ബുധനാഴ്ച രാവിലെ 11 മണിയോടെ രക്ഷിതാക്കള്‍ കുട്ടിയെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതേസമയം കുട്ടിയുടെ ആരോഗ്യനില കണക്കിലെടുത്താണ് സാമ്പിള്‍ ശേഖരിക്കാതിരുന്നതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. ആരോഗ്യം മോശമായ അവസ്ഥയില്‍ നട്ടെല്ലിന്റെ ഭാഗത്തുനിന്ന് സ്വാബ് കുത്തിയെടുക്കുക അപകടകരമായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്രവപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...