സ്ത്രീധന പീഡനം മൂലം യുവതി മരിച്ച സംഭവം ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീധന പീഡനം മൂലം യുവതി മരിച്ച കേസിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഭർത്താവ് വയല എം ജി ഭവനം വീട്ടിൽ ജിജി ജോയ് (31), ഇയാളുടെ പിതാവ് ജോയ് (63), മാതാവ് (സാറാമ്മ (58) എന്നിവരെയാണ് അടൂർ ഡി വൈ എസ് പി അർ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏനാത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ജിജിയുടെ വീട്ടിൽ ജനുവരി 31 ന് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട ഭാര്യ അമ്മു (22) വിന്റെ മരണത്തിൽ സംശയമുയർന്നതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടിയെ ഭർത്തൃഗൃഹത്തിൽ ഭർത്താവും മാതാപിതാക്കളും പീഡനങ്ങൾക്ക് വിധേയയാതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ സുജിത്, എസ് ഐ സുരേഷ് ബാബു, സി പി ഓമാരായ പുഷ്പദാസ്, കിരൺകുമാർ, ശ്യാം എന്നിവരുമുണ്ടായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...