പൊതുമുതൽ നശിപ്പിക്കൽ കേസ് ; നാശനഷ്ടം വിലയിരുത്താന്‍ പോലീസ് പണമടയ്ക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമുതൽ നശിപ്പിക്കൽ കേസുകളിൽ നാശനഷ്ടം വിലയിരുത്തുന്നതിന് പോലീസ് പണം അടച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന വിവാദ ഉത്തരവ് ആഭ്യന്തരവകുപ്പ് പിൻവലിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിന് പോലീസ് പണമടയ്ക്കണമെന്നായിരുന്നു ഉത്തരവ്. കേസന്വേഷണങ്ങളെ സാരമായി ബാധിക്കുന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ എത്രരൂപയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്തി റിപ്പോർട്ട് നൽകുന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ്. ക്രിമിനൽ ചട്ടപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് പോലീസ് നോട്ടീസ് നൽകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നത്. എന്നാൽ ഇനി നോട്ടീസ് വേണ്ടെന്നും കേസുകളുണ്ടായാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കാൻ പണമടച്ച് പോലീസ് അപേക്ഷ സമർപ്പിക്കണമെന്നുമായിരുന്നു ഉത്തരവ്.

പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ ആവശ്യപ്രകാരമാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.  നാശനഷ്ട സർട്ടിഫിക്കറ്റിലെ തുക കെട്ടിവെച്ചാൽ മാത്രമേ പ്രതികൾക്ക് ജാമ്യം ലഭിക്കുകയുള്ളു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നാശനഷ്ട സർട്ടിഫിക്കറ്റും കോടതിലെത്തണം. എന്നാല്‍ ഓരോ കേസ് കഴിയുമ്പോഴും അപേക്ഷയുമായി പൊതുമരാമത്ത് ഓഫീസിൽ പോകാൻ കഴിയില്ലെന്ന നിലപാട് പോലീസുദ്യോഗസ്ഥര്‍ എടുത്തതോടെ സേനയിലുണ്ടായ പ്രതിസന്ധി റിപ്പോർട്ട് ചെയ്തിരുന്നു.

ഏത് ഉദ്യോഗസ്ഥന്‍റെ സേവനം വിട്ടുകിട്ടാനും പോലീസിന് നോട്ടീസ് നൽകാൻ നിയമാനുസരണം അധികാരമുള്ളപ്പോള്‍ ആഭ്യന്തര വകുപ്പിൻെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഡിജിപിയും സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറിപോലും അറിയാതെ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...