അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ് ; തമിഴ്നാട്ടിലും തട്ടിപ്പ് , നിർണായക തെളിവുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തെ ഞെട്ടിച്ച അവയവക്കച്ചവട കേസിൽ മുഖ്യപ്രതി നജീബിന്റെ അറസ്റ്റോടെ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ഈ അവയവക്കച്ചവട റാക്കറ്റിന് ഇരകളുണ്ടെന്ന് പ്രതിയുടെ മൊഴിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു വീട്ടിൽ നിന്നാണ് നജീബിനെ പോലീസ് സാഹസികമായി പിടികൂടിയത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ തമിഴ്‌നാട്ടിലെ ചില ആശുപത്രികളുടെ സഹായം ഈ റാക്കറ്റിന് ലഭിച്ചിരുന്നതായി പ്രതി വെളിപ്പെടുത്തി.

അവയവക്കച്ചവടത്തിനായി ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് നജീബ് അവകാശപ്പെടുന്നുണ്ടെങ്കിലും പോലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഈ റാക്കറ്റിന് രാജ്യാന്തര ബന്ധങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ പോലീസിന് ശക്തമായ സംശയമുണ്ട്. അവയവക്കച്ചവടത്തിന്റെ കണക്കുകൾ സൂക്ഷിച്ചിരുന്ന ഡയറി അന്വേഷണസംഘം പിടിച്ചെടുത്തു. ഇതിൽ നിന്ന് റാക്കറ്റിലെ മറ്റ് ഏജന്റുമാരെക്കുറിച്ചും ആശുപത്രികളുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. നജീബ് ഒരു കൊടും കുറ്റവാളിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കർണാടകയിൽ ഇയാൾക്കെതിരെ ഒരു കൊലക്കേസും, കേരളത്തിൽ ഒരു മോഷണക്കേസും നിലവിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...