മോദി സമുദായത്തിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശം ; രാഹുൽ ​ഗാന്ധി കുറ്റക്കാരൻ ; രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്ത് കോടതി

For full experience, Download our mobile application:
Get it on Google Play

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ വയനാട് എംപി രാഹുൽ ​ഗാന്ധിക്ക് വൻ തിരിച്ചടി. മാനനഷ്ടക്കേസിൽ രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധി. രണ്ട് വർഷം തടവ് ശിക്ഷയാണ് രാഹുൽ ​ഗാന്ധിക്ക് വിധിച്ചത്. മോദി സമുദായത്തിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശത്തിലാണ് രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. സൂറത്ത് സിജെഎം കോടതിയുടേതാണ് വിധി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ​ഗാന്ധി അപമാനിച്ചത്.ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.

‘എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’- എന്നായിരുന്നു രാഹുലിന്റെ പരാമർശം. രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നും, തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പൂർണേഷ് മോദി കോടതിയെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...