മോദി പരാമര്‍ശം : രാഹുല്‍ ഗാന്ധിക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്; മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. സൂററ്റ് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ‘എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്’ എന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയുടെ പേരില്‍ എടുത്ത് മാനനഷ്ടക്കേസിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 2019-ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ ഈ വിവാദ പ്രസ്താവന. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷയായി വിധിച്ചിരുന്നത്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.

നാല് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഐപിസി സെക്ഷന്‍ 504 പ്രകാരമാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി ശിക്ഷ രണ്ട് വര്‍ഷം വരെ ശിക്ഷിക്കപ്പെടാം. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണുളളതെന്ന് ആരോപിച്ച്, രാഹുല്‍ ഗാന്ധി മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് അപകടം ; കാൽനട യാത്രിക്കാരന് ...

0
പാലക്കാട് : അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രികൻ...

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...