അടൂരില്‍ പത്തു വയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതി റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ ​പിടിയിലായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്‍റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ സുധീഷ് രമേശ് (19) റിമാൻഡിലായി. ഇയാൾ കാക്കനാട് ഇൻഫോപാർക്കിൽ ആംബുലൻസ് ഡ്രൈവറാണ്. പോലീസ്​ പ്രാഥമിക തെളിവെടുത്തു. ചേന്നംപുത്തൂർ കോളനിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറ്​ മണിയോടെയാണ്​ സംഭവം. കുട്ടിയെ വീടിനു സമീപത്തു നിന്നും കടത്തിക്കൊണ്ടുപോയ സുധീഷ്​ തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലാണ്​ പീഡിപ്പിച്ചത്​.

തുടർന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. സംഭവമറിഞ്ഞ വീട്ടുകാർ ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവിന്റെ സാന്നിധ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മഞ്ചുമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടൂർ ജനറൽ ആശുപത്രിയിൽ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനക്ക്​ വിധേയയാക്കി. സുധീഷ് രമേഷിനെ ചേന്നംപുത്തൂർ കോളനിയിൽ നിന്നും കഴിഞ്ഞദിവസം പുലർച്ചയാണ്​ പിടികൂടിയത്​. അടൂർ ഡിവൈ.എസ്.പി. ജി.സന്തോഷ്‌ കുമാറിനാണ് അന്വേഷണച്ചുമതല. പ്രതിയുടെയും കൗമാരക്കാരന്റെയും ഫോട്ടോ കുട്ടി തിരിച്ചറിഞ്ഞിരുന്നു. ഇരുവരുടെയും വൈദ്യപരിശോധന പൂർത്തിയാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...