മലയാലപ്പുഴയില്‍ സ്ത്രീകളെയും കുട്ടിയെയും പൂട്ടിയിട്ട കേസ് : മന്ത്രവാദിനിക്കും കൂട്ടാളിക്കും ജാമ്യം

For full experience, Download our mobile application:
Get it on Google Play

കോന്നി: എട്ടു വയസുകാരിയെ അടക്കം മൂന്ന് പേരെ മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട സംഭവത്തിൽ മന്ത്രവാദിനി ശോഭന കൂട്ടാളി ഉണ്ണികൃഷ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ മലയാലപ്പുഴ എസ് എച്ച് ഒ. കെ എസ് വിജയൻ്റ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടു. മലയാലപ്പുഴ പൊതീപ്പാട് മന്ത്രവാദ കേന്ദ്രമായ വാസന്തിമഠത്തിൽ 3 പേരെ 10 ദിവസത്തോളം പൂട്ടിയിട്ട സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിനി ശോഭനയും ഭർത്താവ് ഉണ്ണികൃഷ്ണനും ഒളിവിലായിരുന്നു. മന്ത്രവാദ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പത്തനാപുരം സ്വദേശികളായ ശുഭ, എട്ടുവയസുകാരി മകൾ ലിയാ, ശുഭയുടെ ഭർത്താവിൻ്റെ അമ്മ എസ്തർ എന്നിവരെ ഇവരുടെ ബന്ധുക്കൾ പോലീസ് സ്‌റ്റേഷനിൽ എത്തി പത്തനാപുരത്തേക്ക് കൂട്ടികൊണ്ട് പോയിരുന്നു.

സിപിഐ എം പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് ഇവരെ മന്ത്രവാദ കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി കുട്ടിയെ അടക്കം ക്രൂരമായ പീഡനങ്ങൾക്ക് ശോഭനയും സഹായിയും വിധേയരാക്കി. ദിവസവും മർദിക്കുകയും ചെയ്തിരുന്നതായി ശുഭ പോലീസിന് മൊഴി നൽകിയിരുന്നു. നാലു മാസം മുൻപ് ഇവിടെ എത്തിച്ച ഇവരെ ഉപയോഗിച്ചും 8 വയസുള്ള കുട്ടിയെ ഉപയോഗിച്ചും ആഭിചാര ക്രിയകൾ നടത്തുകയും ചെയ്തതായും പറയുന്നു.

മറ്റൊരു മത വിശ്വാസികളായ ഇവരെ നിർബദ്ധിച്ച് കളം വരച്ച് ദുർമന്ത്രവാദം നടത്താൻ ഉപയോഗിക്കുകയും ചെയ്യുമായിരുന്നുവെന്ന് ശുഭയുടെ ഭർതൃമാതാവ് എസ്തർ പറഞ്ഞു. ശുഭയ്ക്കും ഭർത്താവ് അനീഷിനും കേസിന് ജാമ്യമെടുക്കാൻ നൽകിയ പണം തിരികെ നൽകാത്തതിനെ തുടർന്നാണ് 10 ദിവസമായി ഉപദ്രവം നടത്തിയത്. ശുഭയ്ക്കും ഭർത്താവിനും എതിരെ നിരവധി സാമ്പത്തിക ഇടപാടിൽ കേസുകൾ നിലവിൽ ഉണ്ട്. അതിന് സഹായിക്കാമെന്ന് പറഞ്ഞാണ് ജയിലിൽ വെച്ച് പരിചയപ്പെട്ട ശോഭന ജനുവരിയിൽ ഇവരെ ഇവിടെ കൊണ്ടുവന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...