കൊറോണ ബാധിച്ച്‌ മരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക കൈമാറി

For full experience, Download our mobile application:
Get it on Google Play

വയനാട് : കൊറോണ ബാധിച്ച്‌ മരിച്ച മേപ്പാടി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക കൈമാറി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊറോണ ബാധിച്ച്‌ മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ലാബ് ടെക്നീഷ്യയായി സേവനം അനുഷ്ഠിക്കവേയാണ് അശ്വതി കൊറോണ ബാധിച്ച്‌ മരിച്ചത്.

അശ്വതിയുടെ പിതാവ് ഉണ്ണികൃഷ്ണന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇന്‍ഷൂറന്‍സ് തുക നല്‍കിയത്. ഇന്‍ഷൂറന്‍സിനായി കഴിഞ്ഞ മാസമാണ് അശ്വതിയുടെ കുടുംബം അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ലഭിച്ച ഉടന്‍ തന്നെ തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

ഏപ്രിയിലാണ് 24 വയസ്സുകാരിയായ അശ്വതി കൊറോണ ബാധിച്ച്‌ മരിച്ചത്. ജില്ലാ ടി പി പ്രോഗ്രാമിന് കീഴില്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലായിരുന്നു അശ്വതി ജോലി ചെയ്തിരുന്നത്. കൊറോണ ബാധിച്ച അശ്വതിയെ ആദ്യം മാനന്തവാടിയിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...