മലപ്പുറം : സമൂഹ മാധ്യമങ്ങളിലൂടെ ഹോട്ടലുകള്‍ക്കു നേരെ നടത്തുന്ന കുപ്രചാരണത്തിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ . സമൂഹത്തെ വര്‍ഗീയമായി വിഭജിക്കുന്ന തരത്തില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധത്തിനിറങ്ങാനാണ് ഹോട്ടല്‍ വ്യാപാരികളുടെ തീരുമാനമെന്ന് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അസോസിയേഷന്‍ നിവേദനം നല്‍കിയിട്ടുണ്ട്. ഒരു മതവിഭാഗത്തിന്റെ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കരുതെന്ന് ഒരുകൂട്ടരും മറ്റൊരു വിഭാഗത്തിന്റെ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കരുതെന്ന് മറ്റൊരു കൂട്ടരും പ്രചാരണം നടത്തുന്നു.
രാഷ്ട്രീയനേട്ടം കൊയ്യാന്‍ കാത്തുനില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ജീവിക്കാന്‍ പ്രയാസപ്പെടുന്ന വ്യാപരികളെ വീണ്ടും ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം ചെയ്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു.