കശുവണ്ടി അഴിമതിക്കേസ് : ആർ. ചന്ദ്രശേഖരനെയും കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ; കോടതി അലക്ഷ്യ ഹർജി മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയതായി ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐയുടെ ആവശ്യത്തിന്മേൽ നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ആർ. ചന്ദ്രശേഖരന് ഐ.എൻ.ടി.യു.സി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.

അതെസമയം കേസിലെ കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചു. പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞദിവസം രാത്രിയാണ് സർക്കാർ ഒപ്പിട്ടത്. അതിനാൽ ഉത്തരവിന്റെ പകർപ്പ് നേരിട്ട് ഹാജരാക്കാൻ സാധിച്ചില്ലെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസത്തെ സാവകാശം വേണമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എ.ജിയുടെ അഭ്യർത്ഥന കണക്കിലെടുത്ത കോടതി, കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...