കശുവണ്ടി കേസ് പ്രോസിക്യൂഷൻ അനുമതി ; തീരുമാനം തിരുത്താനൊരുങ്ങി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതിനൽകിയ ഉത്തരവ് സർക്കാർ തിരുത്തും. കോടതിയുടെ നിർബന്ധപ്രകാരമാണ് സർക്കാരിന് വിചാരണ അനുമതി നൽകേണ്ടിവന്നതെന്ന പരാമർശവും പ്രതികൾക്ക് ഉത്തരവിനെതിരേ അപ്പീലിന് പോകാനുള്ള അവകാശമുണ്ടെന്ന നിർദേശവും വ്യവസായ വകുപ്പിന്റെ ഉത്തരവിലുണ്ടായിരുന്നു. വിചാരണക്കോടതിയെപ്പോലെയാണ് ഹൈക്കോടതി പ്രവർത്തിക്കുന്നതെന്നും പരാമർശിച്ചിരുന്നു. ഇത് വിവാദമാകുകയും സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെ ഉത്തരവ് തിരുത്താൻ വ്യാവസായ വകുപ്പിന് നിർദേശം നൽകുകയായിരുന്നു. അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കുമ്പോൾ തിരുത്തിയ ഉത്തരവ് നൽകും.

പ്രതിസ്ഥാനത്തുള്ള ഐ.എൻ.ടി.യു.സി. പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ളവരെ വിചാരണയിൽനിന്ന് രക്ഷിക്കാനാണ് അസാധാരണമായ ഈ നീക്കമെന്നായിരുന്നു ആരോപണം. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ അഡ്വക്കേറ്റ് ജനറൽ ഈ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കിയില്ല. ഉത്തരവ് തയ്യാറായെന്നും വ്യക്തതവരുത്താൻ രണ്ടുദിവസംകൂടി സമയം വേണമെന്നുമാണ് എ.ജി. ജെയ്ജു ബാബു ആവശ്യപ്പെട്ടത്. അതേസമയം ഉത്തരവിലെ വിവാദഭാഗങ്ങൾ കോടതിയിൽ നൽകുന്നതിന് മുൻപുതന്നെ ആർ. ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. ഹൈക്കോടതിയുടെ പരാമർശം കാരണം വിചാരണാനുമതി നൽകാൻ സർക്കാർ നിർബന്ധിതരായി എന്നായിരുന്നു ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...