ജാതി അധിക്ഷേപം ; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ചെയ്തിരുന്ന ദളിതനായ ശാന്തിക്കാരൻ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ചെയ്തിരുന്ന ദളിതനായ ശാന്തിക്കാരൻ ആലങ്ങാട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണു രാജിവെച്ചു. പറവൂർ ഗ്രൂപ്പിലെ തിരുവാല്ലൂർ സബ്ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതുറക്കാവ് ദേവീ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു വിഷ്ണു. രണ്ട് വർഷം മുമ്പ് തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പകരക്കാരനായി ജോലി ചെയ്തിരുന്ന സമയത്ത് ജാതി അധിക്ഷേപം നേരിട്ടതായി വിഷ്ണു പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭീഷണിയും പരിഹാസവും ഉൾപ്പെടെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നതായി വിഷ്ണു പറഞ്ഞു.

അന്ന് നൽകിയ പരാതി പിൻവലിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്നും വിഷ്ണു പറഞ്ഞിരുന്നു. പിന്നീട് യൂണിയൻ അംഗത്വ അപേക്ഷയ്ക്കായി നൽകിയ തുക പോലും തിരിച്ച് നൽകിയ സംഭവവും ഉണ്ടായതായും വ്യക്തമാക്കി. ഇപ്പോൾ ജോലി ചെയ്തിരുന്ന വാതുറക്കാവ് ക്ഷേത്രത്തിലെ സ്വർണാഭരണം മുക്കുപണ്ടമാണെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിക്കാരനായ വിഷ്ണുവിന് വീണ്ടും ഭീഷണി നേരിടേണ്ടി വന്നുവെന്നുമാണ് വിവരം. നാല് മാസം മുമ്പ് തിരുവിതാംകൂർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ഇതേ തുടർന്നാണ് ആ ജോലി തുടരാതിരിക്കാൻ തീരുമാനിച്ചതെന്നും വിഷ്ണു വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...