മെട്രോ പില്ലറിൽ സുഭാഷ് കുടുങ്ങിയത് 13 ദിവസം ; പൂച്ചയെ താഴെയിറക്കാൻ വമ്പൻ സന്നാഹം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെ ഇറക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 555-ാം പില്ലറിലാണ് സുഭാഷ് എന്ന പൂച്ച കുടുങ്ങി കിടക്കുന്നത്. വല അടക്കമുള്ള സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറി പില്ലറിൽ നിന്നും സുഭാഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിൽ കാണുന്ന പില്ലറിലാണ് പൂച്ച ഉള്ളത്. കഴിഞ്ഞ ദിവസം പൂച്ചയെ പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രീതിയിൽ കണ്ടെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. എന്നാൽ ഇന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും അവർ പറഞ്ഞു. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്ന് പേര് ഇട്ടതും.

സുഭാഷിന് എന്ത് പറ്റി എന്ന് അറിയാത്തതിന്റെ വിഷമത്തിലാണ് അവർ. കഴിഞ്ഞ ഒരു ആഴ്ചയോളമായി സുഭാഷ് പില്ലറിൽ ഉള്ളത് ഇവരുടെ ശ്രദ്ധയിലുണ്ട്. പൂച്ചയെക്കുറിച്ച് മെട്രോ ജീവക്കാർ അന്വേഷിച്ചപ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവർമാരും പൂച്ചയെ ശ്രദ്ധിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ സുഭാഷിൽ നിന്നാണ് ഈ സുഭാഷിനും ഓട്ടോറിക്ഷ ഡ്രൈവർമാർ പേരിട്ടത്. വൈദ്യുതി പ്രവഹിക്കുന്ന മെട്രോ റെയിൽ പാളങ്ങൾ കടന്ന് പോകുന്നതാണ് കഴിഞ്ഞ ദിവസം എത്തിയ ഫയർ ഫോഴ്സ് ജീവനക്കാർക്ക് വെല്ലുവിളി ആയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...