നഷ്ടമുണ്ടാക്കി…; ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന ജെബി ചെറിയാനെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് സര്‍ക്കാരിന് നികുതിയായും ഫീസായും ലഭിക്കേണ്ട 32,21,165രൂപ നഷ്ടമുണ്ടാക്കിയ ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന ജെബി ചെറിയാനെതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു. ആലപ്പുഴ ആര്‍.ടി.ഒ എ.കെ.ദിലു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാവകുപ്പുകളടക്കം ചേര്‍ത്ത് കേസെടുത്തത്. ഉദ്യോഗസ്ഥ സംഘടനയുടെ പ്രധാന ഭാരവാഹിയായ ജെബി ഐ.ചെറിയാന്‍ നിലവില്‍ തൃശൂര്‍ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒയാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥ തലത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് റിപ്പോര്‍ട്ടും നടപടിയുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

2021ഫെബ്രുവരി 15 മുതല്‍ 2023 നവംബര്‍ 25വരെ മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ജെബി ലംഘിച്ചതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വാഹനങ്ങളുടെ നികുതി ഇളവ്, നികുതി ഒഴിവാക്കല്‍, പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍,കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീണ്ടും ടെസ്?റ്റു നടത്താതെ പുതുക്കി നല്‍കല്‍, റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ കു?റ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ ആര്‍.ടി.ഒ ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...