കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവു നിരത്തിയിട്ടും കേസെടുക്കാന്‍ സിബിഐക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോഴിക്കോട് വിമാനത്താവളത്തില്‍ കള്ളക്കടത്തിനു കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവു നിരത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതുമൂലം വിമാനത്താവളത്തില്‍ പരിശോധന നടത്തി ഒരു മാസം കഴിഞ്ഞിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. സ്വമേധയാ കേസെടുക്കാന്‍ സിബിഐക്കു നേരത്തേയുണ്ടായിരുന്ന അനുമതി കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐക്ക് കേസ് എടുക്കാന്‍ സാധിക്കാതെ പോയത്.

വിമാനത്താവളത്തില്‍ ജനുവരി 12നു ഡിആര്‍ഐയുടെ സഹായത്തോടെ സിബിഐ നടത്തിയ പരിശോധനയില്‍ കര്‍ണാടക ഭട്കല്‍ സ്വദേശികളായ 22 പേരില്‍ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും വിദേശ സിഗരറ്റും പിടിച്ചെടുത്തു. കസ്റ്റംസ് ഏരിയയില്‍ നിന്നും ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്നും ലക്ഷക്കണക്കിനു രൂപയും കണ്ടെടുത്തു. കള്ളക്കടത്തുകാര്‍ക്കു സഹായം നല്‍കിയതിന് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് സ്വമേധയാ കേസെടുക്കാന്‍ സിബിഐക്കു നേരത്തേയുണ്ടായിരുന്ന അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ കോഴ ആരോപിച്ച്‌ കേസെടുത്തതാണു സംസ്ഥാന സര്‍ക്കാരിനെ ഇതിനു പ്രകോപിപ്പിച്ചത്. ഇതോടെ ആരോപണവിധേയരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിലവന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...