സംസ്ഥാനത്ത് സിബിഐയെ തടയാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ തടയാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിധാരണയ്ക്കിടയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കേന്ദ്ര ഏജന്‍സികളുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

ബാബ്റി മസ്ജിദ് കേസില്‍ സിബിഐ എടുത്ത സമീപനവും കേരളത്തില്‍ സ്വീകരിക്കുന്ന മറ്റ് സമീപനവും തുറന്ന് കാണിക്കാനാണ് തീരുമാനം. ഇവരണ്ടും ചൂണ്ടിക്കാട്ടി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞാല്‍ സിബിഐയുടെ ഉദ്ദേശമെന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.

അതുകൊണ്ടുതന്നെ സിബിഐയെ തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതില്ലെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നും. അതിനാല്‍ സിബിഐയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തി മുന്നോട്ടുപോകാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...