മലയാളി വിദ്യാർഥി ഉൾപ്പെടെ മരിച്ച കോച്ചിങ് സെന്‍റര്‍ ദുരന്തത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ മരിച്ച കോച്ചിങ് സെന്‍റര്‍ ദുരന്തത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ചയുണ്ടായതായും കണ്ടെത്തലുണ്ട്. ഡൽഹി റൗസ് അവന്യൂ കോടതിയിൽ സിബിഐ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് പുതിയ വിവരം. 2024ൽ സിവിൽ സർവീസ് കോച്ചിങ് സെന്‍ററിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മലയാളി നെവിൻ ഡാര്‍വിൻ ഉൾപ്പെടെ മൂന്ന് വിദ്യാർഥികളാണ് മരിച്ചത്.

തെലങ്കാന സ്വദേശിനി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ. കഴിഞ്ഞ വര്‍ഷം ജൂലൈ 27നാണ് സംഭവം. രജിന്ദ്രർ നഗറിലുള്ള റാവു യുപിഎസസി പരിശീലന കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറി പ്രവർത്തിക്കുന്ന ഇവിടെ, സംഭവസമയം 150-ലേറെ കുട്ടികളുണ്ടായിരുന്നു. വിദ്യാർഥികളെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ ശക്തമായ മഴ ; ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

0
കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ...

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...