Sunday, June 16, 2024 7:24 am

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ; സി.ബി.ഐ. റെയ്ഡ് നടന്നത് 76 കേന്ദ്രങ്ങളില്‍ – ഏഴുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴുപേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ രാമൻ ഗൗതം, സത്യേന്ദർ മിത്തൽ, പുരുഷോത്തം ഝാ, ഒഡീഷ ധേൻകനാൽ സ്വദേശി സുരേന്ദ്രകുമാർ നായിക്, നോയിഡ സ്വദേശി നിശാന്ത് ജെയിൻ, ഝാൻസി സ്വദേശി ജിതേന്ദ്രകുമാർ, തിരുപ്പതി സ്വദേശി ടി. മോഹൻ കൃഷ്ണ എന്നിവരെയാണ് സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ചയാണ് രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ 76 കേന്ദ്രങ്ങളിൽ സി.ബി.ഐ. വ്യാപക റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് ഏഴ് പേരെ പിടികൂടിയത്. വിവിധ വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചവരാണ് പിടിയിലായവരെന്ന് സി.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും മറ്റും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 50-ലേറെ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സി.ബി.ഐ.യ്ക്ക് ലഭിച്ച പ്രാഥമികവിവരം.

ഏകദേശം 5000-ലേറെ പേർ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഏറെപേരും വിദേശികളാണ്. നൂറോളം രാജ്യങ്ങളിലുള്ളവർ ഇത്തരം ഗ്രൂപ്പുകളിലുണ്ടെന്നും ഇവരെ കണ്ടെത്താൻ മറ്റു ഏജൻസികളുമായി ചേർന്ന് അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈറ്റിൽ മരിച്ച പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ സി സിയും ഓർത്തഡോക്സ് യുവജനപ്രസ്ഥനവും...

0
തണ്ണിത്തോട്:  കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, സെൻറ് ആൻറണീസ്...

മെമ്പർഷിപ്പ് വിതരണം നടത്തി

0
പത്തനംതിട്ട: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 2024ലെ മെമ്പർഷിപ്പ് വിതരണ...

റായ്ബറേലിയോ വയനാടോ ; രാഹുൽ ​ഗാന്ധിയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും

0
ന്യൂഡൽഹി : രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിൽ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം...

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം 5വർഷത്തിനിടെ ഇരട്ടി ; പെൺകുട്ടികളും വർധിച്ചു

0
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന്...