റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പൂങ്കാവ് ചന്ദനപ്പള്ളി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിന്‍റെ ഇരുന്നൂറ് മീറ്റർ ദൂരമാണ് ഉന്നത നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒൻപത് കോടി രൂപയാണ് നിർമ്മാണ ചിലവ് . എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് ഭാഗത്ത് ഓട നിർമ്മാണം ആരംഭിച്ചതല്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പുരോഗമിക്കുന്നില്ല.

പൊതുമരാമത്ത് റോഡ് വിഭാഗത്തിന്‍റെ നേതൃത്ത്വത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മഴ മൂലമാണ് വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. റോഡിലെ കോന്നി ട്രാഫിക് ജംഗ്ഷൻ മുതൽ വിവിധ ഇടങ്ങളിൽ റോഡ് തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളായി. കോന്നി താലൂക്ക് ഓഫീസ്, ആർ ടി ഒ ഓഫീസ്, ഇക്കോടൂറിസം സെന്‍റെര്‍, കെ.എസ്.ഇ.ബി ഓഫീസ്, സ്കൂളുകൾ ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം ഈ റോഡിന് ഇരുവശവുമായാണ് പ്രവർത്തിക്കുന്നത്. ഇവിടേക്ക് വരുന്ന നിരവധി ആളുകളാണ് റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. തുടർച്ചയായി മഴ കൂടി പെയ്തതോടെ റോഡിലെ തകർന്ന ഭാഗങ്ങളെല്ലാം വെള്ളക്കെട്ട് മൂലം യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളത്. പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പത്തനംതിട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതുവഴിയാണ് തിരിച്ചു വിട്ടിരിക്കുന്നത്.

റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായി താലൂക്ക് ആശുപത്രിക്ക് സമീപം നിർമ്മാണമാരംഭിച്ച കലുങ്കും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. മഴക്കാലമായതോടെ തകർന്ന് കിടക്കുന്ന റോഡിൽ ചെളിയും നിറഞ്ഞിട്ടുണ്ട്. വാഹനങ്ങൾ ഇതുവഴി വഴി തിരിച്ച് വിട്ടിരിക്കുന്നതിൽ വലിയ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. അമിത ഭാരം കയറ്റിയ ടിപ്പർ ലോറികളുടെ യാത്രയും റോഡ് തകർച്ചയ്ക്ക് കാരണമായി. കോന്നിയിൽ നിന്ന് അടൂർ, കൊടുമൺ, ചന്ദനപ്പള്ളി ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡാണിത്. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംമ്പുലൻസുകളേയും റോഡ് തകർച്ച സാരമായി ബാധിക്കുന്നുണ്ട്. റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാത്തതിൽ യാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...