ഓൺലൈൻ ക്ലാസിനിടെ അശ്ലീല വീഡിയോ പങ്കുവെച്ചെന്ന ആരോപണം ; കോളജ് അധ്യാപിക ജോലി രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

മധുര : ഓൺലൈൻ ക്ലാസിനിടെ അശ്ലീല വീഡിയോ പങ്കുവെച്ചെന്ന ആരോപണം നേരിടുന്ന കോളജ് അധ്യാപിക ജോലി രാജിവെച്ചു. മധുരയിലെ എസ്.വേലൈച്ചാമി നാടാർ കോളേജിലെ അധ്യാപികയാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. ഒക്‌ടോബർ ഒമ്പതിന് കൊമേഴ്‌സ് വിഭാഗം മേധാവി ബികോം രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം.

അന്നുതന്നെ വിദ്യാർഥികൾ കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ മാനേജ്‌മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തുടക്കത്തിൽ ആരോപണമുണ്ടായിരുന്നു. ബുധനാഴ്ചയാണ് സ്ഥാനമൊഴിഞ്ഞത്,” അവർ പറഞ്ഞു. നാലാം പിരീഡിനിടെ, ഉച്ചയ്ക്ക് 1.20 ഓടെ പോൺ വീഡിയോ സ്ക്രീനിൽ ഷെയർ ചെയ്യുകയായിരുന്നു. അതേസമയം, സംഭവം തന്റെ അറിവോടെയല്ലെന്ന നിലപാടിലാണ് അധ്യാപിക. ക്ലാസ് എടുക്കുന്നതിനിടെ അശ്ലീല വീഡിയോ സ്ക്രീനിൽ പ്ലേയാകുകയായിരുന്നെന്ന നിലപാടിലാണ് അധ്യാപിക.

വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ രാജേശ്വര പളനിച്ചാമി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പോലീസ് സൂപ്രണ്ട് വി.ഭാസ്കരൻ മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...