ഗസ്സയിൽ വെടിനിർത്തൽ ; ​യു.എൻ രക്ഷാസമിതിയിൽ സ്വന്തം നിലക്ക് പ്രമേയം കൊണ്ടു വരാൻ ഒരുങ്ങി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ദുബായ്: ഗസ്സയിൽ വെടിനിർത്തലിന്​ ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ന്​ യു.എൻ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന്​ അമേരിക്ക. ഖത്തറിൽ നടന്ന വെടിനിർത്തൽ കരാർ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന്​ യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗസ്സയിൽ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്​തമാക്കിയ സാഹചര്യത്തിലാണ്​ സ്വന്തം നിലക്ക്​ യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം കൊണ്ടു വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്​. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന്​ രാത്രി തന്നെ വോട്ടിനിടും എന്നാണ്​ സൂചന. നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങൾ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തി​ന്‍റെ അടിസ്​ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ്​ പ്രമേയം കൊണ്ടുവരുന്ന​തെന്ന്​ യു.എന്നിലെ യു.എസ്​ അംബാസഡറുടെ വക്​താവ്​ അറിയിച്ചു.

ഖത്തറിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതും ബദൽനീക്കം ശക്​തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്​​. യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകന്‍റെ ആറാമത്​ പശ്ചിമേഷ്യൻ പര്യടനം ആരംഭിക്കാനിരിക്കെ, ഗസ്സയിൽ പരമാവധി സഹായം ഉറപ്പാക്കാൻ അമേരിക്ക വീണ്ടും ഇ​സ്രായേലിനോട്​ ആവശ്യപ്പെടുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...