ലോക്‌സഭാ തെരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ പ്രചാരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 20 ലോക്സഭാ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ദിവസം പ്രചാരണം നടത്തും. ഈ മാസം 30 ന് തുടങ്ങുന്ന പ്രചാരണം ഏപ്രില്‍ 22 നാണ് അവസാനിക്കുന്നത്. ഓരോ പാർലമെന്‍റ് മണ്ഡലത്തിലും മൂന്ന് വീതം പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഇടത് മുന്നണിയുടെ പ്രചാരണം നടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പോകുന്നുണ്ട്. ഈ മാസം 30 ന് തിരുവനന്തപുരത്താണ് മുഖ്യമന്ത്രിയുടെ പ്രചാരണം ആരംഭിക്കുന്നത്. ഏപ്രിൽ ഒന്നിന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിയില്‍ മുഖ്യമന്ത്രി എത്തും. രണ്ടിന് മലപ്പുറത്തും മൂന്നിന് എറണാകുളത്തുമാണ് പ്രചാരണം.

ഏപ്രിൽ നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒൻപത് – കൊല്ലം എന്നിങ്ങനെ പോകും മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങള്‍. 22 നുള്ളില്‍ മറ്റ് മണ്ഡലങ്ങളിലും മുഖ്യമന്ത്രി എത്തും. സി.എ.എ വിരുദ്ധ പ്രക്ഷോഭം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കത്തിച്ചുനിർത്താനാണ് ഇടതുമുന്നണി തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...