ഇന്നത്തേത് ധോണിയുടെ അവസാന ഐപിഎല്‍ മത്സരമോ ?

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കമാകുമ്പോള്‍ എല്ലാ കണ്ണുകളും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ നായകനായിരുന്ന എം എസ് ധോണിയിലേക്കാണ്. നായകന്‍റെ തൊപ്പിയില്ലാതെയാണ് ധോണി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഇന്ന് മൈതാനത്തിറങ്ങുന്നത്. ഇന്നലെ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി റുതുരാജ് ഗെയ്‌ക്‌വാദിന് ധോണി കൈമാറിയിരുന്നു. ഇതോടെ ഒരു ആശങ്ക ആരാധകരുടെ മനസില്‍ ഉടലെടുത്തിരുന്നു.  എം എസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍സി ഒഴിഞ്ഞെന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ വലിയ സങ്കടത്തിലായിരുന്നു. ഐപിഎല്‍ പതിനേഴാം സീസണിലെ ആദ്യ മത്സരത്തിന് മുമ്പേ ക്യാപ്റ്റന്‍സി മാറിയ ധോണി ആര്‍സിബിക്കെതിരായ ഉദ്ഘാടന മത്സരത്തോടെ മറ്റൊരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തുമോ എന്നതായിരുന്നു ചോദ്യം.

എന്നാല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. ധോണി ഐപിഎല്‍ 2024 സീസണിലെ എല്ലാ മത്സരങ്ങളും കളിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിനോട് വ്യക്തമാക്കി. ക്യാപ്റ്റന്‍സി റുതുരാജിനെ എല്‍പിക്കാന്‍ ധോണി സ്വമേധയാ തീരുമാനിക്കുകയായിരുന്നു എന്നും അദേഹം പറഞ്ഞു. ധോണി ഐപിഎല്‍ പതിനേഴാം സീസണിന് മധ്യേ വിരമിക്കല്‍ പ്രഖ്യാപിക്കില്ല എന്നാണ് കരുതപ്പെടുന്നത്. മെഗാ താരലേലം നടക്കാനിരിക്കുന്ന വരും സീസണില്‍ ധോണി കളിക്കുമോ എന്ന് കാത്തിരുന്നറിയാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...