വെടിനിർത്തൽ രണ്ടാംദിനത്തിലേക്ക്; ഇന്ന് കൈമാറേണ്ട ബന്ദികളുടെ പട്ടിക ഇരുവിഭാഗവും പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: താൽക്കാലിക വെടിനിർത്തലി​ന്‍റെ ഒന്നാംദിനം വിജയകരം. 13 ഇസ്രായേലികൾ ഉൾപ്പെടെ 24 ബന്ദികളെ ഹമാസും 39 ഫലസ്​തീൻ തടവുകാരെ ഇസ്രായേലും കൈമാറി. വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള മികച്ച അവസരമാണിതെന്ന്​ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. കൂടുതൽ ബന്ദികളെ കൈമാറി സമഗ്ര വെടിനിർത്തലിലേക്ക്​ നീങ്ങാൻ ഇരുവിഭാഗത്തോടും ലോകരാജ്യങ്ങൾ നിർദേശിച്ചു. ​വെടിനിർത്തൽ കരാ​ർ പ്രകാരമുള്ള 13 ഇസ്രായേലികൾക്കു പുറമെ 11 താ​യ്‍ല​ൻ​ഡ് ​പൗ​ര​ന്മാ​രെയും ഒരു ഫിലിപ്പി​നോയേയുമാണ് ഹ​മാ​സ് വിട്ടയച്ചത്.

ഇ​വ​രെ റെ​ഡ് ക്രോ​സ് ഏ​റ്റു​വാ​ങ്ങി ഈ​ജി​പ്തി​ലെ റ​ഫ അ​തി​ർ​ത്തി​വ​ഴി ഇ​സ്രാ​യേ​ലി​ന് ​കൈമാ​റി. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‍ലൻഡ് പൗരന്മാരെ വിട്ടയച്ചത്. പകരം 39 ഫലസ്തീനി തടവുകാരെയാണ് ഇ​സ്രാ​യേ​ൽ വി​ട്ട​യ​ച്ചത്. കി​ഴ​ക്ക​ൻ ജ​റൂ​സ​ലെം, വെ​സ്റ്റ് ബാ​ങ്കി​ലെ നബ്ലൂസ്, റാ​മ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലെ 24 സ്ത്രീ​ക​ളും 15 കൗ​മാ​ര​ക്കാ​രു​മാ​ണ് ഇസ്രായേല്‍ ജയിലുകളിൽനിന്നും പുറത്തെത്തിയ ഫ​ല​സ്തീ​നി​ക​ൾ. വർഷങ്ങളായി ഇസ്രായേലി ജയിലിൽ കഴിഞ്ഞ ഇവരുടെ കുടുംബവുമൊത്തുള്ള പുനഃസമാഗമം ഏറെ വികാരപരമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...