പെരുന്നാളാഘോഷം; സൗദിയിൽ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം

For full experience, Download our mobile application:
Get it on Google Play

റിയാദ്: ചെറിയ പെരുന്നാളാഘോഷത്തിെൻറ ഭാഗമായി സൗദി അറേബ്യയിൽ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾക്ക് തുടക്കമിട്ടു. മൂന്ന് ദിവസവും രാത്രി ഒമ്പതിനാണ് ആകാശത്ത് ആയിരം മലരുകൾ പൂത്തിറങ്ങുന്ന കരിമരുന്ന് പ്രയോഗം നടത്തുന്നത്. റിയാദിൽ ബോളിവാഡ് സിറ്റി, അബഹയിൽ അൽസ്വഫാ പാർക്ക്, ജിദ്ദയിൽ പ്രൊമിനേഡ് നടപ്പാത, അൽഖോബാറിൽ വാട്ടർ ഫ്രണ്ട്, ഹായിലിൽ അൽമഗ്വാ എൻറർടൈൻമെൻറ് റോഡ്, അൽബാഹയിൽ പ്രിൻസ് ഹുസാം പാർക്ക്, തബൂക്കിൽ തബൂക്ക് സെൻട്രൽ പാർക്ക്, അറാറിൽ ഉഥൈം മാളിന് എതിർവശത്തുള്ള പബ്ലിക് പാർക്ക്, നജ്റാനിൽ അൽനഹ്ദ ഡിസ്ട്രിക്റ്റ്, മദീനയിൽ കിംഗ് ഫഹദ് സെൻട്രൽ പാർക്ക്, ജിസാനിൽ നോർത്ത് കോർണിഷ് നടപ്പാത എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളുണ്ട്.

സീസിയ പാർക്കിൽ രാത്രി 9.45 നും ബുറൈദയിൽ കിംഗ് അബ്ദുല്ല നാഷണൽ പാർക്കിൽ രാത്രി പത്തിനുമാണ് കരിമരുന്ന് പ്രയോഗം. റിയാദ്, ജിദ്ദ, അബഹ എന്നിവിടങ്ങളിൽ ഇന്നും നാളെയും ഡ്രോൺ പ്രദർശനങ്ങളും നടക്കുമെന്ന് അതോറിറ്റി അറിയിച്ചു. റിയാദിൽ എട്ടു പാർക്കുകളിൽ മൂന്നു ദിവസങ്ങളിൽ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. പ്രിൻസ് അബ്ദുൽ അസീസ് ബിൻ അയ്യാഫ് പാർക്ക്, ഉക്കാദ് പാർക്ക്, അൽദോഹ് ചത്വരം, എക്സിറ്റ് രണ്ടിലെ അൽനഖീൽ പാർക്ക്, അലീശ പാർക്ക്, അൽനദ ഡിസ്ട്രിക്ട് പാർക്ക്, അൽഹൈർ, അൽനസീം പാർക്ക് എന്നിവിടങ്ങളിൽ നാടകങ്ങളും കവിയരങ്ങുകളും സൗദി പരമ്പരാഗത നൃത്തരൂപമായ അർദയും അടക്കം വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുമെന്ന് റിയാദ് നഗരസഭ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...