വഖഫ് മൗലികാവകാശമല്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം സുപ്രിംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വഖഫ് മൗലികാവകാശമല്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം സുപ്രിംകോടതിയിൽ. ഉപയോഗത്തിലൂടെയുള്ള വഖഫ് മൗലികാവകാശമല്ല, അത് ഒരു ഇസ്‌ലാമിക ആശയമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കേന്ദ്രത്തിനായി സുപ്രിംകോടതിയിൽ വാദങ്ങൾ നിരത്തുന്നത്. വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ല. മറ്റു മതങ്ങളിൽ ഉള്ളതുപോലെയാണ് ഇസ്‌ലാമിലും ചാരിറ്റിയുള്ളത്. 1954-ലെ നിയമത്തിലൂടെയാണ് വഖഫ് ബൈ യൂസർ കൊണ്ടുവന്നത്. ഇതിൽ ചില ഭേദഗതികൾ കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് തിരക്കിട്ട് ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകരുതെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. വഖഫ് ഒരു പള്ളിയോ ദർഗയോ മാത്രമല്ല അത് ഒരു സ്‌കൂളോ അനാഥാലയമോ ആകാം. വഖഫായി മാറാൻ കഴിയുന്ന നിരവധി മതേതര ചാരിറ്റബിൾ സ്ഥാപനങ്ങളുണ്ട്. മുസ്‌ലിംകളാല്ലത്തവർക്കും വഖഫ് ചെയ്യാമെന്നതുകൊണ്ട് മുസ്‌ലിംകളാത്തവർക്കും വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകാമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...