സംസ്ഥാനങ്ങൾക്ക് കൂടുതൽ വാണിജ്യ എൽ.പി.ജി അനുവദിച്ച് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് കൂടുതൽ വാണിജ്യ എൽ പി ജി അനുവദിച്ച് കേന്ദ്രസർക്കാർ. 20% കൂടിയാണ് അനുവദിച്ചത്. ഇതോടെ മൊത്തം വിതരണം 50% ആയി ഉയർന്നു. സംസ്ഥാനത്തെ ഹോട്ടൽ, കാന്റീനുകൾ, സമൂഹ അടുക്കള എന്നിവയ്ക്കാണ് സിലിണ്ടറുകൾ അനുവദിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽ.പി.ജി ലഭ്യത ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ 13,700 പുതിയ പി.എൻ.ജി. (പൈപ്പ് ഗ്യാസ്) കണക്‌ഷനുകൾ നൽകി.

എൽ.പി.ജി.യിൽ 7,300 പേർ പി.എൻ.ജി.യിലേക്ക് മാറിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.സിലിണ്ടറുകൾ കിട്ടുമോ ഇല്ലയോ എന്ന പരിഭ്രാന്തിയിൽ ആളുകൾ എൽപിജി ബുക്ക് ചെയ്യുന്നത് വർധിപ്പിച്ചുവെങ്കിലും നിലവിൽ ആ സാഹചര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. സിലിൻഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി റെയ്ഡുകൾ നടത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...