ന്യൂഡൽഹി: ഇസ്രായേലിനെ ശക്തമായി പിന്തുണക്കുമ്പോൾ പലസ്തീൻ ജനതക്കുവേണ്ടിയുള്ള ഇന്ത്യയുടെ പരമ്പരാഗത നിലപാട് കേന്ദ്രസർക്കാർ മറന്നുകളയരുതെന്ന് പ്രമുഖ നയതന്ത്രജ്ഞനും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ഹമാസ് നടത്തിയ അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണത്തിന് ഇരയാകേണ്ടിവന്ന ഇസ്രായേലിനെ അസന്ദിഗ്ധമായി പിന്തുണക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിട്ടുള്ളത്. അതിനപ്പുറത്തേക്ക് കേന്ദ്രസർക്കാർ കടന്നിട്ടില്ല. ഇന്ത്യയുടെ പരമ്പരാഗത നിലപാട് പ്രകടമാക്കിയിട്ടില്ല. പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പിന്തുണയും നെഹ്റുവിന്റെ കാലം മുതൽ ഇന്ത്യ പ്രകടിപ്പിച്ചു പോരുന്നതാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിശാല കാഴ്ചപ്പാട് ആവർത്തിച്ച് വ്യക്തമാക്കേണ്ട സന്ദർഭമാണിത്. സുരക്ഷിതമായ അതിർത്തികൾക്കുള്ളിൽ സമാധാനത്തോടെയും സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഇസ്രായേൽ, പലസ്തീൻ ജനതകൾക്ക് ഒരുപോലെയുണ്ട് എന്നതാണ് ആ നയം. ഭീകര ഗ്രൂപ്പുകൾ പലസ്തീനെ പ്രതിനിധാനം ചെയ്യുന്നില്ല. അധിനിവേശവും മനുഷ്യത്വഹീനമായ ചെയ്തികളുമാണ് ഇസ്രായേൽ നടത്തുന്നത് എന്ന് ശശി തരൂർ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























